cpm

അങ്കമാലി: കോക്കുന്ന് -വാതക്കാട് -കൊമര -മഞ്ഞപ്ര റോഡിന്റെ നിർമ്മാണം എത്രയും വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കോക്കുന്ന് കവലയിൽ സായാഹ്ന ധ‌ർണ നടത്തി. ഡിസംബർ 28ന് ആരംഭിച്ച നിർമ്മാണം കാൽ ഭാഗം പോലും പൂർത്തിയാക്കിയിട്ടില്ല. കാലവധി തീരാൻ രണ്ട് മാസം മാത്രമാണ് ശേഷിക്കുന്നത്. പണി നടന്നിടത്തെ മുഴുവൻ മെറ്റലും ഇളകി കാൽനടയാത്ര പോലും ദുഷ്ക്കരമാക്കി. 5 .660 കിലോമീറ്റർ റോ‌ഡ് നിർമ്മാണത്തിന് 2.75 കോടി രൂപയാണ് അടങ്കൽ . ധർണ്ണ സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.വി മോഹനൻ ഉദ്ഘാടനം ചെയ്തു. ബെന്നി തോമസ് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എൻ.എ ഷൈബു ,കെ.എസ് മൈക്കിൾ, പി.പി ബിനോയ്, കെ.എസ് പോൾ എന്നിവർ സംസാരിച്ചു.