അങ്കമാലി: യൂദാപുരം തീർത്ഥാടന കേന്ദ്രത്തിൽ 27ന് നടക്കുന്ന ഊട്ടുസദ്യയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ റോജി എം.ജോൺ എം.എൽ.എ വിളിച്ച് ചേർത്ത യോഗത്തിൽ വിവിധ സർക്കാർ ഉദ്യോഗസ്ഥരും ഭാരവാഹികളും പങ്കെടുത്തു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നൂറ്റമ്പതോളം വോളണ്ടിയേഴ്സിനെയും നൂറോളം പൊലീസിനെയും നിയോഗിക്കാൻ തീരുമാനിച്ചു. പതിനാലോളം പാർക്കിംഗ് ഗ്രൗണ്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. മഞ്ഞപ്ര ഭാഗത്ത് നിന്ന് വരുന്ന ടോറസ്, ടിപ്പർ വാഹനങ്ങൾ ചന്ദ്രപ്പുര വഴിയും തുറവൂരിൽ നിന്ന് വരുന്ന ടിപ്പർ, ടോറസ് വാഹനങ്ങൾ കിടങ്ങൂരിൽ നിന്ന് തിരിഞ്ഞു പോകേണ്ടതുമാണ്. അങ്കമാലി ജംഗ്ഷനിൽ നിന്ന് അങ്കമാലി-തുറവുർ റോഡിലേക്ക് ടോറസ്, ടിപ്പർ ലോറികൾക്ക് പ്രവേശനമില്ല. ടി.ബി.റോഡിലും എൽ .എഫ് .റോഡിലും വാഹനങ്ങളുടെ പാർക്കിംഗ് നിരോധനം ഏർപ്പെടുത്തും. കവ‌ർച്ചയും പോക്കറ്റടിയും കൈയോടെ പിടിക്കാൻ സി.സി.ടി.വി.കാമറകൾ സ്ഥാപിക്കും. അങ്കമാലി സർക്കിൾ ഇൻസ്പെക്ടർ പി.എം.ബൈജു, തുറവുർ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, വൈസ് പ്രസിഡന്റ് എം.പി.മാർട്ടിൻ , വില്ലേജ് ഓഫീസർമാരായ വി.സൗമ്യ, കെ.എ. വിനിത, കെ.എസ്.ഇ.ബി.എക്സിക്യുട്ടിവ് എൻജിനിയർ കെ.എസ്.സഹിത, ഫയർ ഓഫീസിർ കെ.എസ്.ഡിബിൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷാനവാസ്, ജോയിന്റ് ആർ.ടി.ഒ. സുനിൽ കുമാർ, പഞ്ചായത്ത് അംഗങ്ങളായ എം.എസ്.ശ്രീകാന്ത്, സാലി വിൽസൻ, യൂദാപുരം റെക്ടർ ഫാ.സെബാസ്റ്റ്യൻ കറുകപ്പിള്ളി, കൺവീനർ പോൾ തോമസ്, ജോ. കൺവീനർ എം.പി.ജോസ്, പബ്ളിസിറ്റി കൺവീനർ ടി.പി.ചാക്കോച്ചൻ, ജനറൽ സെക്രട്ടറി ഹെർബർട്ട് ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.