ncp

കോലഞ്ചേരി: പൂതൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് എൻ.സി.പി കുന്നത്തുനാട് ബ്ളോക്ക് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആശുപത്രിക്ക് മുന്നിൽ നടന്ന സമരം സംസ്ഥാന സെക്രട്ടറി ബി.ജയകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുതരമായ പരാതികളും ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം. ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ സമരപ്രഖ്യാപനം നടത്തി. ബ്ലോക് പ്രസിഡന്റ് സാൽവി കെ. ജോൺ അദ്ധ്യക്ഷനായി. അനൂപ് റാവുത്തർ, പി.ആർ. രാജീവ്, കെ.ബി. അനിൽകുമാർ, എം.എം. പൗലോസ്, വിജു ജോർജ് വടിക്കത്ത് തുടങ്ങിയവർ സംസാരിച്ചു.