meet

കാലടി: ഡിമെൻഷ്യ ബാധിതരുടെ സാമൂഹ്യ ആരോഗ്യ സുരക്ഷിതത്വത്തെ മുൻനിർത്തി എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ സാമൂഹ്യ നീതി വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കി വരുന്ന 'ബോധി'പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സി. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സിന്ധു പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കെ. പി. അനൂപ്, ബോധി മാസ്റ്റർ ട്രെയിനർ കെ. എസ് സജ്ന ക്ലാസ് നയിച്ചു. പരിപാടിയുടെ ബ്ലോക് തല കോഓർഡിനേഷന് ശാലിക ഗോപകുമാർ നേതൃത്വം നൽകി.