
കാലടി: ഈറ്റ, കാട്ടുവള്ളി, തഴ, തൊഴിലാളി ക്ഷേമനിധി ബോർഡും ബാംബൂ കോർപ്പറേഷൻ വർക്കേഴ്സ് യൂണിയനും (സി.ഐ.ടി.യു) ചേർന്ന് മുണ്ടങ്ങാമറ്റം സഹൃദയ ലൈബ്രറി ഹാളിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ടി. പി. ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി അക്കൗണ്ട് ഓഫീസർ എ.വി. പ്രദീപ് അദ്ധ്യക്ഷത് വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജ്, ലഹരി വിരുദ്ധ ക്ലാസെടുത്തു. എം. ടി. വർഗീസ് , ബോർഡ് മെമ്പർ കുമ്പളം രാജപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ആനി ജോസ്, വിജി രജി ,പി.ജെ. ബിജു യൂണിയൻ പഞ്ചായത്ത് ഭാരവാഹികളായ കെ.കെ. വത്സൻ, കെ. അയ്യപ്പൻ എന്നിവർ സംസാരിച്ചു.