മൂവാറ്റുപുഴ: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മുളവൂർ മേഖലയും മാനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി നാളെ മുളവൂർ പൊന്നിരിക്കപ്പറമ്പിൽ നടത്തുന്ന ഇഷ്‌ക് റസൂൽ - 2022 സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാതായി മേഖല സെക്രട്ടറി പി .എം .ബഷീർ ബഖവി അറിയിച്ചു. ഉച്ചയ്ക്ക് 1.30ന് ഇഷ്ക് റസൂൽ സംഗമത്തിന് മുന്നോടിയായിട്ടുള്ള വാഹന പ്രചരണ റാലി നടക്കും. വൈകിട്ട് 6.30ന് നടക്കുന്ന സംഗമത്തിൽ മേഖല പ്രസിഡന്റ് ഷംസുദ്ധീൻ മദനി അദ്ധ്യക്ഷത വഹിക്കും. മേഖല സെക്രട്ടറി ബഷീർ ബഖവി സംസാരിക്കും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ്‌ എം. ബി. അബ്ദുൽ ഖാദർ മൗലവി ഇഷ്‌ക് റസൂൽ സംഗമം 2022 ഉദ്ഘാടനം നടത്തും. ഡോ. സിദ്ധീഖ് ബാഖവി അമുഖ പ്രഭാഷണം നടത്തും. മദ്രസ മാനേജ്‌മെന്റ് ഭാരവാഹികളായ എം.എം. കാസിം, അനസ് തൈപറമ്പിൽ എന്നിവർ നേതൃത്വം നൽകും.