school

മൂവാറ്റുപുഴ: ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കാലാമ്പൂർ പറമ്പഞ്ചേരി എസ്.എസ്.എൽ.പി സ്കൂളിൽ നടത്തിയ ഭക്ഷ്യമേളയും ആരോഗ്യ ബോധവത്കരണ സെമിനാറും ശ്രദ്ധേയമായി. സെമിനാറും ഭക്ഷ്യമേളയും പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ .എം .ജോസഫ് ഉദ്ഘാടനം ചെയ്തു. പി .ടി .എ ചെയർപേഴ്സൺ സിബി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. . ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൈസി, പോത്താനിക്കാട് പി .എച്ച് .സിയിലെ ജെ.എച്ച്.ഐമാരായ അഭിലാഷ്, വർഗീസ്, നഴ്സുമാരായ ഫാത്തിമ, ഷംന, സ്റ്റാഫ് പ്രതിനിധികളായ കെ.എം .ഷമീർ ,ബിൻസി മാത്യു എന്നിവർ പ്രസംഗിച്ചു. ഭക്ഷ്യമേളയ്ക്ക് അദ്ധ്യാപികമാരായ ഷേർളി ജേക്കബ്, മഞ്ചാംബിക, ശ്രീമോൾ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളിലെ കുട്ടികൾ ഒരുക്കി കൊണ്ടുവന്ന വൈവിദ്ധ്യമാർന്ന നാടൻ ഭക്ഷണങ്ങളുടെ രുചിക്കൂട്ടുകൾ കുട്ടികൾ പരസ്പരം പങ്കുവച്ചു.