മൂവാറ്റുപുഴ: കൊച്ചി -മധുര ദേശിയ പാതയിലെ എൻ.എച്ച് 85 ലെ അറ്റകുറ്റ പണികൾക്കായി എഴുപത്തിഅഞ്ച് ലക്ഷം രൂപ നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ (എൻ.എച്ച് .എ .ഐ ) നാഷണൽ ഹൈവേക്ക് കൈമാറിയതായി മാത്യു കുഴൽ നാടൻ എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായി. വർക്ക് ഇന്ന് തുടങ്ങും. കക്കടാശേരി മുതൽ പെരുവംമുഴി വരെയുള്ള റോഡ് അറ്റകുറ്റ പണി നടത്താതെ യാത്ര ദുഷ്കരമായതോടെയാണ് അറ്റകുറ്റ പണി നടത്തണമെന്നാവശ്യപ്പെട്ട് എൻ.എച്ച്.എ.ഐയ്ക്ക് എം.എൽ.എ കത്ത് നൽകിയത്.