മൂവാറ്റുപുഴ: തൊഴിലില്ലായ്മയ്ക്കെതിരെ മതനിരപേക്ഷ ഇന്ത്യയ്ക്കായി യുവജന മുന്നേറ്റം എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ കാൽനട പ്രചാരണ ജാഥ നാളെയും മറ്റന്നാളും പര്യടനം നടത്തും. ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി .മൂസ ക്യാപ്റ്റനായ ജാഥ മാറാടി മണ്ണത്തൂർ കവലയിൽ സി.പി. എം ജില്ലാ കമ്മിറ്റി അംഗം എ .എ. അൻഷാദ് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ വാഴക്കുളത്ത് നിന്ന് പര്യടനം തുടങ്ങും.ആവോലി, അടൂപ്പറമ്പ് മൂവാറ്റുപുഴ പി.ഒ. ജംഗ്ഷൻ, പെരുമറ്റം എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് പുന്നമറ്റത്ത് സമാപിയ്ക്കും. ഞായർ വൈകിട്ട് മൂന്നിന് കടാതി പള്ളിത്താഴത്ത് നിന്ന് തുടങ്ങുന്ന പര്യടനം വാഴപ്പിള്ളി കവലയിൽ സ്വീകരണത്തിന് ശേഷം വൈകിട്ട് പായിപ്ര കവലയിൽ സമാപിയ്ക്കും. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും.