കാലടി : ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ നടപ്പിലാക്കാൻ കാലടി പഞ്ചായത്ത് തടസം നിൽക്കുന്നുവെന്ന ആരോപണവുമായി ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ രംഗത്ത്. പദ്ധതികൾ പലതും മുടങ്ങിയെന്നും പഞ്ചായത്തിന്റെ നിലപാടുകൾ പ്രതിഷേധാർഹമാണന്നും ബ്ലോക്ക് അംഗങ്ങൾ കുറ്റപ്പെടുത്തി. മയക്കു മരുന്നിനെതിരെ ഐക്യദാർഢ്യ പക്ഷാചരണ പരിപാടിക്കെത്തിയ പട്ടികജാതി വികസന ഓഫീസർ, എസ്. സി പ്രമോട്ടർമാർ, പട്ടികജാതി വിഭാഗത്തിലെ സ്ത്രീകളും കുട്ടികളെയും നാട്ടുകാരെ ഹാളിൽ നിന്ന് പുറത്താക്കി പൂട്ടിയത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.