p

കൊച്ചി: നെല്ല് സംഭരണ വിഷയത്തിൽ മില്ലുടമകൾ നടത്തിവന്ന സമരം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചു.

ഔട്ട് ടേൺ റേഷ്യോ, കൈകാര്യ ചെലവിന് ജി.എസ്.ടി, പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് നൽകാനുള്ള പ്രോസസിംഗ് ചാർജ്, പ്രളയ സമയത്തെ നഷ്ടപരിഹാരത്തുക എന്നീ വിഷയങ്ങളാണ് മില്ലുടമകൾ പ്രധാനമായും ഉന്നയിച്ചത്. ഇക്കാര്യങ്ങളിൽ ഒരു മാസത്തിനകം പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. അതുവരെ സംഭരണം തുടരാമെന്ന മൂന്ന് മാസത്തെ താത്കാലിക കരാറാണ് ഉണ്ടാക്കിയത്.

നെല്ലിന്റെ ഔട്ട് ടേൺ റേഷ്യോ 64.5ൽ നിന്നും 68ശതമാനമായി ഉയർത്തിയത് കോടതിയുടെ പരിഗണനയിലാണ്. 100 കിലോ നെല്ലിന് 64.5ശതമാനം അരി തന്നാൽ മതിയെന്നാണ് സർക്കാർ നിലപാട്. കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മന്ത്രി പറഞ്ഞു.

മില്ലുടമകൾക്ക് സപ്ലൈകോ കൈകാര്യ ചെലവി​നത്തിൽ നൽകുന്ന ക്വിന്റലിന് 214രൂപയിന്മേൽ 5ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന ആവശ്യത്തിന്മേൽ തീരുമാനമെടുക്കേണ്ടത് ജി.എസ്.ടി കൗൺസിലാണ്. കൗൺസിലിൽ ധനമന്ത്രി ഇക്കാര്യം ഉന്നയിക്കും.

പ്രോസസിംഗ് ചാർജിനത്തിൽ നൽകാനുള്ള തുക, 2018പ്രളയകാലത്ത് മില്ലുടമകൾക്ക് നൽകാനുള്ള 15കോടിയിലേറെ രൂപയുടെ സംസ്‌കരണ ചെലവ് എന്നിവയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.കർണൻ, സെക്രട്ടറി വർക്കി പീറ്റർ, പവിഴം റൈസ് എം.ഡി എൻ.പി. ആന്റണി എന്നിവരും വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

നിലവിലെ സ്ഥിതി

നെല്ല് സംഭരിക്കുന്ന നാല് മില്ലുകൾ
1)സെന്റ് മേരീസ് പാഡി പ്രോസസിംഗ്, 2)മണ്ണൂർ അഗ്രോടെക്, 3)പാഡികോ, 4)ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്

സംഭരണം ഇങ്ങനെ (മെട്രിക് ടൺ കണക്കിൽ)

മില്ലുകൾക്ക് സംഭരിക്കാൻ അലോട്ട് ചെയ്തത്- 45655.87
ഇന്നലെ വരെ സംഭരിച്ചത്- 7,047


1. സെന്റ് മേരീസ് പാഡി പ്രോസസിംഗ്
അലോട്ട് ചെയ്തത്- 10278.95
സംഭരിച്ചത്- 5535

2. മണ്ണൂർ അഗ്രോ ടെക്
അലോട്ട് ചെയ്തത്- 10388.52
സംഭരിച്ചത്- 1369

3. പാഡികോ
അലോട്ട് ചെയ്തത്- 20229.88
സംഭരിച്ചത്- 95

4. ഓയിൽപാം ഇന്ത്യ ലിമിറ്റഡ്
അലോട്ട് ചെയ്തത്- 4758.52
സംഭരിച്ചത്- 48

ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സ് ​ഉ​പ​വാ​സം​ 25​ന്


തി​രു​വ​ന​ന്ത​പു​രം​:​ ​മ​ഴ​ക്കെ​ടു​തി​യി​ൽ​ ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ ​നെ​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കു​ക,​ ​നെ​ല്ലി​ന്റെ​ ​സം​ഭ​ര​ണ​വി​ല​ ​ഉ​യ​ർ​ത്തു​ക​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സ് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ 25​ന് ​ഉ​പ​വാ​സ​ ​സ​മ​രം​ ​സം​ഘ​ടി​പ്പി​ക്കും.​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് 5​ ​വ​രെ​യാ​ണ് ​ഉ​പ​വാ​സം.