
പറവൂർ: മൂത്തകുന്നം എസ്.എൻ.എം. ട്രെയിനിംഗ് കോളേജ്, സൊസൈറ്റി ഓഫ് ഇന്നവേറ്റീവ് റിസർച്ചേഴ്സ് ആൻഡ് അക്കാഡമിഷൻസ് (സിറ), കേരള സർവകലാശാല യു.ജി.സി - ഹ്യുമൺ റിസോഴ്സ് ഡവലപ്മെന്റ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദ്വിദിന ദേശീയ ഉന്നത വിദ്യാഭ്യാസ സെമിനാർ ആരംഭിച്ചു. അക്കാഡമിക് റിസർച്ച് പ്രാക്ടീസസ് ഇൻ ഹയർ എഡ്യൂക്കേഷൻ മൾട്ടി ഡിസിപ്ലിനറി പേഴ്‌സ്‌പെക്ടീവ്സ് ഇൻ നാഷണൽ എഡ്യൂക്കേഷണൽ പോളിസി എന്ന വിഷയത്തിലാണ് സെമിനാർ. വിദ്യാഭ്യാസ വിദഗ്ദ്ധനും കേരള കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം അദ്ധ്യാപകനുമായ ഡോ. കെ. തിയാഗു ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പ്രൊഫ. ഡോ. വി.ആർ. പ്രകാശം അദ്ധ്യക്ഷത വഹിച്ചു. യു.ജി.സി - എച്ച്.ആർ.ഡി.സി ഡയറക്ടർ പ്രൊഫ. ഡോ. സജാദ് ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ്, സെക്രട്ടറി ഡി. സുനിൽകുമാർ, സിറ പ്രസിഡന്റ് ഡോ. ടി.സി. തങ്കച്ചൻ, സെക്രട്ടറി ഡോ. സുരമ്യ മത്തായി, പ്രിൻസിപ്പൽ ഡോ. പി.എസ്. സുസ്മിത, കോർഡിനേറ്റർ ഡോ. എ.ബി. ലയ എന്നിവർ സംസാരിച്ചു. ഭാരതത്തിലെ വിവിധ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള അദ്ധ്യാപകരും, ഗവേഷകരും, വിദ്യാർത്ഥികളും പങ്കെടുത്തു. കല, ശാസ്ത്രം, സാഹിത്യം, ഹ്യൂമാനിറ്റീസ്, ടെക്നോളജി, എൻജിനീയറിംഗ്, നിയമം, വിദ്യാഭ്യാസം എന്നീ വിവിധ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടന്നു. സെമിനാറിന്റെ ആദ്യ ദിവസം ഡിജിറ്റൽ ടൂൾസ് ഫോർ റിസേർച്ച് എന്ന വിഷയത്തിൽ കേരള കേന്ദ്ര സർവകലാശാലയിലെ അസി. പ്രൊഫ. ഡോ. കെ. തിയാഗു ചർച്ചകൾ നയിച്ചു.