പറവൂർ: വരാപ്പുഴ സെന്റ് ജോസഫ് ഹൈസ്കൂളിൽ ടോയ്ലറ്റ് ബ്ളോക്ക് നിർമ്മിക്കാൻ എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 7.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു.

എൽ.എസ്.ജി.ഡി.വിഭാഗം ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. സാങ്കേതികാനുമതി ലഭിച്ച ശേഷം ടെണ്ടർ നടപടികൾക്ക് ശേഷം ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.