
മുവാറ്റുപുഴ: വിദ്യാർത്ഥികൾ പഠനത്തോടൊപ്പം നൂതന സാങ്കേതിക വിദ്യകളിൽ പരിജ്ഞാനം നേടേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു കൊച്ചി മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടറും മുൻ ഡി.ജി.പിയുമായ ലോകനാഥ് ബെഹറ പറഞ്ഞു. മുളവൂർ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിലെ ഇരുപതിയൊന്നാമത് ബിടെക് ബാച്ചിന്റെ ഇൻഡക്ഷൻ പ്രോഗ്രാം "സിപ് -22"ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലാഹിയ ട്രസ്റ്റ് ചെയർമാൻ കെ .എം. പരീത്, ട്രഷറർ എം .എം .മുഹമ്മദ്‌കുഞ്ഞ്, വൈസ് ചെയർമാൻ ടി .എസ് .റഷീദ്, കോളേജ് ചെയർമാൻ പി .എച്ച്. മുനീർ, മാനേജർ വി. യു .സിദ്ധിഖ് , ട്രഷറർ എ. എ .റഹിം, പ്രിൻസിപ്പാൾ ഡോ. കെ. എ. നവാസ്, ഡയറക്ടർ ഡോ. അബ്ദുൾ സലാം, വൈസ് പ്രിൻസിപ്പാൾ ഡോ. ഫൈസൽ എം. എച്ച്, സിപ് കോർഡിനേറ്റർ നിനിമോൾ പി എന്നിവർ സംസാരിച്ചു.