
പറവൂർ: പറവൂർ നഗരസഭ പതിനാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രേഖ ദാസനും എൽ.ഡി.എഫ് സ്ഥാനാർത്ഥി നിമിഷയും (നിമ്മി), എൻ.ഡി.എ സ്ഥാനാർത്ഥി രമ്യ രജീവും നാമനിർദേശപത്രിക സമർപ്പിച്ചു. സഹ. വരണാധികാരിയായ നഗരസഭ അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജി.ആർ. സീനയ്ക്ക് മുമ്പാകെയാണ് മൂന്നുപേരും പത്രിക നൽകിയത്. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് എം.ജെ. രാജു, മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ, പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, ബീന ശശീധരൻ, സജി നമ്പിയത്ത്. ഡി. രാജ്കുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് രേഖദാസ് പത്രിക സമർപ്പിച്ചത്. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, ടി.വി. നിഥിൻ, കെ.എ. വിദ്യാനന്ദൻ, സി.പി. ജിബു, എൻ.ഐ. പൗലോസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് നിമിഷ പത്രിക സമർപ്പിച്ചത്. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് മോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.പി. ശങ്കരൻകുട്ടി, കെ.പി. രാജൻ, നേതാക്കളായ സിന്ധു നാരായണൻകുട്ടി, മിനി മോഹൻ, ജി. ഗീരീഷ്, മുരളി ഇളയിടം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് രമ്യ രജീവ് പത്രിക സമർപ്പിച്ചത്. ബി.ജെ.പി കൗൺസിലറായിരുന്ന കെ.എൽ.സ്വപ്ന രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ്.