പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ15-ാമത് പ്രൊഫഷണൽ നാടക മത്സരത്തിന് തുടക്കമായി. സാംസ്കാരിക സമ്മേളനം കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി. കേരള സംഗീത നാടക അക്കാഡമി ചെയർമാൻ സേവ്യർ പുൽപ്പാട്ട്, എ.എസ്. അനിൽകുമാർ, ടി.വി. നിഥിൻ, എൻ.എസ്. സുനിൽകുമാർ, എ.എസ്. ദിലീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ചങ്ങനാശേരി അണിയറയുടെ നാടകം നാലുവരിപ്പാത അരങ്ങേറി. ഇന്ന് വൈകീട്ട് ആറിന് കൊല്ലം അസീസിയുടെ നാടകം - ജലം.