മട്ടാഞ്ചേരി:വാട്ടർ മെട്രോ മട്ടാഞ്ചേരി ജെട്ടി നിർമാണം ഉടൻ നിർമാണം ആരംഭിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ നിർദിഷ്ട ജെട്ടി നിർമാണ സ്ഥലത്ത് മഹാത്മയുടെ നേതൃത്വത്തിൽ കൗണ്ട് ഡൗൺ ബോർഡ് സ്ഥാപിച്ചു.കൗൺസിലർ കെ.എ. മനാഫ് ഉദ്ഘാടനം ചെയ്തു.ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.ബി. ജബ്ബാർ,അസീസ് ഇസ്ഹാക്ക് സേഠ്,ആർ.ബഷീർ, കെ. ഉബൈദ്, ഈ.എ. ഹാരിസ്, സുജിത് മോഹൻ,മൻസൂർ അലി, റിയാസ് ഷെരിഫ്, പി.എ. സുബൈർ, മുജിബ് കൊച്ചാങ്ങാടി, കെ.എ. അജാസ്, സംജാദ് ബഷിർ തുടങ്ങിയവർ സംസാരിച്ചു.