
ആലുവ: ബ്രിറ്റ്‌കോ ആൻഡ് ബ്രിഡ്‌കോ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആലുവ ബൈപ്പാസിൽ പൂങ്കാവനം ടവറിലെ നവീകരിച്ച ലാബ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്ലേസ്‌മെന്റ് ലഭിച്ചവരെ ആദരിക്കലും ഇതോടൊപ്പം നടന്നു. എം.ഡി. അബ്ദുള്ള കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ രാകേഷ് ബി. മേനോൻ ഓറിയൻേറഷൻ ക്ലാസെടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അബ്ദുൾ സമദ്, ട്രെയിനർ എം.പി. ഷാജഹാൻ, ഡെൻസൺ ആന്റണി, സാബിത്ത് ഉമ്മർ, ഇബ്‌നുൽ വഫ, മുഹമ്മദ് ഷാൻ കോഴിക്കൽ, വേലായുധൻ എന്നിവർ സംസാരിച്ചു. 25-ാം വാർഷികം പ്രമാണിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി പഠിക്കാൻ അവസരം നൽകുമെന്നും സ്ഥാപന ഉടമകൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8086551 115.