class

ആലുവ: എടത്തല അൽ അമീൻ കോളേജ് ബയോടെക്‌നോളജി വിഭാഗവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിയും ചേർന്ന് സി.പി.ആർ, പ്രാഥമിക ശുശ്രൂഷ പരിശീലന ക്ലാസ് എടത്തല പഞ്ചായത്തംഗം അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. സി.പി.ആർ പരിശീലകനായ ഡോ. എം.എം. ഹനീഷ് ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡിപ്പാർട്ട്‌മെന്റ് മേധാവി രാഹിമോൾ രമേശ്, അദ്ധ്യാപകരായ എം.എസ്. സനൂജ, പി.എസ്. ചിന്നു, അൽഫി നിസ സ്റ്റീഫൻ, റമിഷ രമേശ്, കെ.എ. നസ്‌ല എന്നിവർ സംസാരിച്ചു.