കൊച്ചി: ലഹരിവിരുദ്ധലോകം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ നളന്ദ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ പാലാരിവട്ടം ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി. ലഹരി ഉപയോഗിക്കുന്നവരുടെ പ്രശ്നങ്ങൾ സമൂഹത്തെ ബോധവത്കരിക്കുക എന്നതായിരുന്നു പരിപാടി. ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ ലഘുലേഖയും വിതരണം ചെയ്തു. പാലാരിവട്ടം എസ്.ഐ ജോസഫ് സാജൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി കെ.ജി.ബാലൻ, പ്രിൻസിപ്പൽ എൻ.പി.കവിത, വൈസ് പ്രിൻസിപ്പൽ മായ കൃഷ്ണൻ, അസി.മാനേജർ പി.ബി.അജികുമാർ, പി.ടി.എ പ്രസിഡന്റ് അഡ്വ.കിഷോർ കുമാർ എന്നിവർ പങ്കെടുത്തു.