deen

മുവാറ്റുപുഴ: അങ്കമാലി ശബരി റെയിൽപാത നിർമ്മാണം മരവിപ്പിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനൽകി. തടസങ്ങളെല്ലാം മാറിയ സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കുന്നതിന് അടിയന്തിര ഇടപെടണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി എം.പി.മാരുടെ യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അലൈൻമെന്റ് തീരുമാനിച്ച് കല്ലിട്ട പദ്ധതി അട്ടിമറിക്കുന്നതിനായി ചില തത്പരകക്ഷികൾ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മെട്രോമാൻ ഇ.ശ്രീധരന്റെ നേതൃത്വത്തിൽ പുതിയ പാത ആവശ്യപ്പെടുന്നതും ഈ പദ്ധതിയെ തടസ്സപ്പെടുത്തുന്നതിനാണെന്നും ഡീൻകുര്യാക്കോസ് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ ഉടൻ സർവേ നടപടികൾ പൂർത്തിയാക്കണം. റിവ്യൂമീറ്റിംഗ് ഉടൻ ചേരുമെന്ന് ഡീൻകുര്യാക്കോസ് അറിയിച്ചു.