നെടുമ്പാശേരി: അത്താണി കെ.എ.പി എൽ എംപ്ലോയീസ് സഹകരണ സൊസൈറ്റിയിൽ അറ്റൻഡർ തസ്തികയിൽ സ്ഥിര നിയമനത്തിനുള്ള നീക്കത്തിനെതിരെ ഭരണസമിതി അംഗം ടി.എ. ജയാനന്ദൻ സഹകരണ സംഘം ആലുവ അസി. രജിസ്ടർക്ക് പരാതി നൽകി. സഹകരണ നിയമന നടപടിക്രമങ്ങൾ പാലിക്കാതെയാണ് നിയമന നീക്കമെന്നാണ് പരാതി. കമ്പനിയിലെ 120 ഓളം ജീവനക്കാർ മാത്രം ഉൾപ്പെടുന്ന സംഘത്തിൽ ഭൂരിഭാഗം അംഗങ്ങളും അടുത്ത വർഷങ്ങളിൽ വിരമിക്കേണ്ടവരാണ്. ഈസാഹചര്യത്തിൽ ഉയർന്ന നിരക്കിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി സ്ഥിരനിയമനം നൽകിയാൽ സംഘത്തിന്റെ സാമ്പത്തീക ഭദ്രതയെ ഗുരുതരമായി ബാധിക്കുമെന്നും പരാതിയിൽ ചൂണ്ടികാട്ടുന്നു.