clii
കാലാവസ്ഥാമാറ്റം ഭവനമേഖലയ്ക്ക് വെല്ലുവിളി

കൊച്ചി: കാലാവസ്ഥാ വ്യതിയാനം ഭവനനിർമ്മാണ മേഖലയിൽ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ഒഡിഷ റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബൂണൽ അംഗവും ഹഡ്‌കോ മുൻ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ മലയ് ചാറ്റർജി പറഞ്ഞു.

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ സി.ഇ.ഒ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പൂർണ പിന്തുണ ലഭിച്ചാൽ മാത്രമേ ഹഡ്‌കോ പോലുള്ള ഏജൻസികൾക്ക് എല്ലാവർക്കും ഭവനമെന്ന ലക്ഷ്യം കൈവരിക്കാൻ ഫലപ്രദമായി ഇടപെടാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ ഫോറം ചെയർമാൻ ഹരികുമാർ, സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ് എന്നിവർ സംസാരിച്ചു.