കൊച്ചി: നാളികേരത്തിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ നാളികേര വികസന ബോർഡിന്റെ ആലുവ വാഴക്കുളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ പരിശീലനം നൽകും. ഒന്നു മുതൽ നാലുദിവസം വരെ നീളുന്നതാണ് പരിശീലനം.
ചിപ്‌സ്, ചോക്ലേറ്റ്, കുക്കീസ്, സ്‌ക്വാഷ്, അച്ചാറുകൾ, ബർഫി, ചമ്മന്തിപ്പൊടി തുടങ്ങിയ ഉത്പന്നങ്ങൾ നിർമ്മിക്കാൻ പരിശീലനം നൽകും. വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നിവയിലും ഫ്‌ളവേർഡ് തേങ്ങാപ്പാൽ, പൊങ്ങിൽ നിന്നുള്ള ഉത്പന്നങ്ങൾ, ഐസ്‌ക്രീം എന്നിവയുടെ സാങ്കേതികവിദ്യയിലും പരിശീലനം ലഭിക്കും.
വിശദവിവരങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9നും വൈകിട്ട് 5നുമിടയിൽ 0484 2679680 എന്ന നമ്പരിൽ ലഭിക്കും.