
കുറുപ്പംപടി: ആദ്യം പരാതി നൽകണം. പിന്നെ പ്രതിഷേധ സമരം നടത്തണം. ദിവസങ്ങൾ അടുക്കെ നടപടിയുണ്ടാകും. പ്രതിവർഷം നടത്തേണ്ട പെരിയാർവാലി കനാൽ ശുചീകരണത്തിലേക്ക് കാര്യങ്ങൾ എത്തുന്നരീതി ഈവിധമായിരുന്നു. എന്നാൽ ഇക്കൊല്ലം ഉദ്യോഗസ്ഥർ നാട്ടുകാരെയാകെ ഞെട്ടിച്ചു. പരാതിക്കൊന്നും ഇടവരുത്താതെ അശമന്നൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പെരിയാർവാലി കാനൽ വൃത്തിയാക്കാൽ ജോലികൾക്ക് നേരത്തെ തുടങ്ങി.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാൽ വൃത്തിയാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വൈസ് പ്രസിഡന്റ് ജോബി ഐസക്ക്, ബി.ഡി.ഒ റഹീമാ ബീവി, മെമ്പർമാരായ അജാസ് യൂസഫ്, സുബിഷാജി, രഘുകുമാർ , പി.കെ. ജമാൽ, ജിജു ജോസഫ് ആസൂത്രണ സമിതിയംഗം എ.കെ. സുജീഷ്, ബ്ലോക്ക് മെമ്പർ ലതാഞ്ജലി മുരുകൻ എന്നിവർ നേതൃത്വം നൽകി.
•വരവ് ഭൂതത്താൻകെട്ടിൽ നിന്ന്
ഭൂതത്താൻകെട്ടിൽ നിന്ന് വരുന്ന ലോ ലെവൽ, ഹൈെ ലെവൽ കനാലുകൾ, വിവിധ സബ്കനാലുകൾ എന്നിവയാണ് പുനരുദ്ധരിക്കുന്നത്. പഞ്ചായത്തിലെ നൂലേലി,പനിച്ചിയം, അശമന്നൂർ,പുന്നയം, ചെറുകുന്നം പൂമല എന്നീ വാർഡുകളിലൂടെയും മേതലഭാഗത്തുകൂടിയുമാണ് കനാലുകൾ കടന്നുപോകുന്നത്.
• ആയരങ്ങളുടെ ആശ്രയം
ഡിസംബറിലാണ് സാധാരണയായി കനാലിൽ വെള്ളം തുറന്നുവിടുന്നത്. എന്നാൽ ക്ലീനിംഗ് ജോലികളുടെ കാലതാമസം മൂലം എല്ലാ പ്രാവശ്യ വുംവെള്ളംതുറന്നുവിടുന്നത് വൈകുന്നത് പതിവാണ്. കൃഷിയിടങ്ങളും ജലസേചനത്തിനും കുടിവെള്ളത്തിനും മറ്റും നിരവധിആളുകളാണ് പെരിയാവാലി കനാലിനെ ആ ശ്രയിച്ചിരിക്കുന്നത്.വെള്ളം തുറന്നുവിടുന്നതിന് ഒരാഴ്ച മുമ്പ് മാത്രം നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കെതിരെ വ്യാപക പ്രതിഷേധവും മുൻവർഷങ്ങളിലുണ്ടായിരുന്നു.