കൊച്ചി: പരേതനായ ചിത്രകാരൻ സി.എൻ. കരുണാകരന്റെ 30 സൃഷ്ടികളുടെ പ്രദർശനം ഫോർട്ടുകൊച്ചി ഡേവിഡ് ഹാളിൽ ഈമാസം 26 മുതൽ നവംബർ 6 വരെ സംഘടിപ്പിക്കും. സി.എന്നിന്റെ കലാജീവിതത്തിൽ വഴിത്തിരിവായ 1992ലെ പ്രദർശനത്തിന്റെ 30ാം വാർഷികത്തിലാണ് 'സി.എൻ 30" എന്ന പ്രദർശനം സംഘടിപ്പിക്കുന്നത്. 1992ൽ പ്രദർശനം സംഘടിപ്പിച്ച പാലപ്പ് പീപ്പിൾ തന്നെയാണ് ഇക്കുറിയും ഒരുക്കുന്നത്. 26ന് വൈകിട്ട് 5ന് സംവിധായകൻ ടി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് പാലറ്റ് പീപ്പിൾ സഹസ്ഥാപകൻ സിറിൽ പി. ജേക്കബ് പറഞ്ഞു.
വാർത്താസമ്മേളനിത്തിൽ സി.എന്നിന്റെ ഭാര്യ ശ്വരി, മകൻ ആയില്യൻ എന്നിവരും പങ്കെടുത്തു.