കാലടി: കാലടി ആദിശങ്കര എൻജിനിയറിംഗ് കോളേജിൽ നർക്കോട്ടിക്ക് സെൽ രൂപീകരിച്ചു. എക്സൈസ് ഇൻസ്പെക്ടർ രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. കെ.ടി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് കോ ഓഡിനേറ്റർ ഡീൻ, ഡോ. കെ. കെ എൽദോസ്, എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. സിജോ ജോർജ്, വോളണ്ടിയർ സെക്രട്ടറി അഞ്ജു. എം കമ്മത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് രക്തദാന ക്യാമ്പും ലഹരി ബോധവത്ക്കരണ സൈക്കിൾ റാലിയും നടന്നു.