
അങ്കമാലി: ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക്തല അംഗത്വ വിതരണം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ നീന്തൽ മത്സരത്തിൽ പങ്കെടുത്ത നായത്തോട് ചക്കിച്ചേരി വീട്ടിൽ കാരൻ ബെന്നിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രാഹുൽ രാമചന്ദ്രൻ, ശ്രീലക്ഷ്മി ദിലീപ്, യദു വേലായുധൻ എന്നിവർ സംസാരിച്ചു.