
കാലടി : പുതിയേടം സഹ. ബാങ്ക് വഴി വിതരണം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ പെൻഷൻ വിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ ടി. ഐ. ശശി വിതരണോദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടി പി.എ. കാഞ്ചന, അസി.സെക്രട്ടറി എം.ബി. സിനി, കെ.എൻ. സന്തോഷ് എന്നിവർ പങ്കെടുത്തു.