p

കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ പ്രതികൾക്ക് രണ്ടു ദിവസം 15 മിനിട്ട് വീതം അഭിഭാഷകനെ കാണാൻ ജസ്റ്റിസ് കൗസർ എടപ്പഗത്ത് അനുമതി നൽകി. തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചിന് പ്രതികൾ അഭിഭാഷകനെ കണ്ടു. നാളെ വീണ്ടും അനുമതി നൽകും.

ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ കാണാൻ അനുവാദമില്ല. 24ന് പ്രതികളുടെ കസ്റ്റഡി കാലാവധി തീരും.

ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊലീസ് നടപടി ചട്ടവിരുദ്ധവും 12 ദിവസം കസ്റ്റഡിയിൽ വിട്ട മജിസ്‌ട്രേറ്റിന്റെ തീരുമാനം അസാധാരണവുമാണെന്നായിരുന്നു പ്രതികളുടെ അഭിഭാഷകൻ ബി.എ. ആളൂരിന്റെ വാദം. എന്നാൽ,കോടതി നടപടികളെ ചോദ്യം ചെയ്ത അഭിഭാഷകനെ ഹൈക്കോടതി താക്കീത് ചെയ്തു.

ഇ​ര​ട്ട​ ​ന​ര​ബ​ലി​:​ ​വീ​ണ്ടും
ഡ​മ്മി​ ​പ​രീ​ക്ഷ​ണം

എം.​ബി​ജു​മോ​ഹൻ

​ ​ക​യ​ർ​ ​ക​ത്തി​ച്ച​തി​ന്റെ​ ​അ​വ​ശി​ഷ്ടം​ ​കി​ട്ടി

പ​ത്ത​നം​തി​ട്ട​:​ ​ഇ​ര​ട്ട​ ​ന​ര​ബ​ലി​ ​ന​ട​ന്ന​ ​ഇ​ല​ന്തൂ​രി​ലെ​ ​വീ​ട്ടി​ൽ​ ​കൊ​ല​പാ​ത​ക​ത്തി​ന്റെ​ ​രീ​തി​ ​അ​റി​യാ​ൻ​ ​ര​ണ്ട് ​പ്ര​തി​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​വീ​ണ്ടും​ ​ഡ​മ്മി​ ​പ​രീ​ക്ഷ​ണം​ ​ന​ട​ത്തി.​ ​ഫോ​റ​ൻ​സി​ക് ​വി​ദ​ഗ്ദ്ധ​ർ,​ ​പോ​സ്റ്റു​മോ​ർ​ട്ടം​ ​ന​ട​ത്തി​യ​ ​ഡോ​ക്ട​ർ​ ​എ​ന്നി​വ​രും​ ​എ​ത്തി​യി​രു​ന്നു.​ ​കൊ​ല​ ​ചെ​യ്ത​ത് ​എ​ങ്ങ​നെ​യെ​ന്ന് ​പ്ര​തി​ക​ൾ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​കേ​സി​ൽ​ ​പ​ര​മാ​വ​ധി​ ​ശാ​സ്ത്രീ​യ​ ​തെ​ളി​വു​ക​ൾ​ ​ശേ​ഖ​രി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ടാ​ണി​ത്.

നാ​ലാം​ത​വ​ണ​യാ​ണ് ​പ്ര​തി​ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി​യെ​യും​ ​ഭ​ഗ​വ​ൽ​ ​സിം​ഗി​നെ​യും​ ​വീ​ട്ടി​ൽ​ ​എ​ത്തി​ച്ച് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി​യ​ത്.​ ​പ​ദ്മ​യെ​യും​ ​റോ​സ്‌​‌​ലി​യെ​യും​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത് ​വീ​ട്ടി​ലെ​ ​ഹാ​ളി​നോ​ട് ​ചേ​ർ​ന്ന് ​പ്ളൈ​വു​ഡ് ​ഉ​പ​യോ​ഗി​ച്ച് ​നി​ർ​മ്മി​ച്ച​ ​കാ​ബി​നി​ലെ​ ​തി​രു​മ്മു​ ​ക​ട്ടി​ലി​ൽ​ ​കി​ട​ത്തി​യാ​ണെ​ന്ന് ​പ്ര​തി​ക​ൾ​ ​പ​റ​ഞ്ഞു.​ ​മു​ഹ​മ്മ​ദ് ​ഷാ​ഫി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ഭ​ഗ​വ​ൽ​സിം​ഗ് ​ഇ​ക്കാ​ര്യം​ ​വി​ശ​ദീ​ക​രി​ച്ചു.

വീ​ട്ടി​ലും​ ​തി​രു​മ്മു​ശാ​ല​യി​ലും​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​കു​ഴി​ച്ചി​ട്ട​ ​പ​റ​മ്പി​ലും​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​റോ​സ്‌​‌​ലി​യു​ടെ​ ​കൈ​കാ​ലു​ക​ൾ​ ​കെ​ട്ടാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ക​യ​ർ​ ​ക​ത്തി​ച്ച​തി​ന്റെ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​വീ​ടി​നു​പി​ന്നി​ലെ​ ​അ​ല​ക്കു​ക​ല്ലി​ന് ​സ​മീ​പ​ത്തു​നി​ന്ന് ​ക​ണ്ടെ​ത്തി.​ ​ഇ​വി​ടെ​യാ​ണ് ​റോ​സ്‌​‌​ലി​യു​ടെ​ ​ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ​ ​കു​ഴി​ച്ചി​ട്ട​ത്.

പൊ​ലീ​സ് ​നാ​യ​ ​നേ​ര​ത്തെ​ ​മ​ണ​ത്തു​നി​ന്ന​ ​ഭാ​ഗ​വും​ ​ഇ​ന്ന​ലെ​ ​കു​ഴി​ച്ചു​ ​പ​രി​ശോ​ധി​ച്ചു.​ ​ഇ​വി​ടെ​യു​ള​ള​ ​സെ​പ്ടി​ക് ​ടാ​ങ്കി​ൽ​ ​പ​രി​ശോ​ധി​ച്ചെ​ങ്കി​ലും​ ​ഒ​ന്നും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​കൂ​ടു​ത​ൽ​പേ​രെ​ ​കൊ​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​നി​ഗ​മ​നം.​ ​ഇ​ല​ന്തൂ​ർ,​ ​പ​രി​യ​പാ​രം​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളി​ലും​ ​പ്ര​തി​ക​ളെ​ ​എ​ത്തി​ച്ച് ​തെ​ളി​വെ​ടു​ത്തു.​ ​ഇ​വി​ടെ​ ​നി​ന്ന് ​ഭ​ഗ​വ​ൽ​ ​സിം​ഗ് ​നേ​ര​ത്തെ​ ​വാ​യ്പ​യെ​ടു​ത്തി​രു​ന്നു.