
കുറുപ്പംപടി : വേങ്ങൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന "വനിതകൾക്ക് യോഗ പരിശീലനം" പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് എം.എം. ഐസക് സ്മാരക ഹാളിൽ വച്ച് നടന്ന പരിശീലന ക്ലാസ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, ബ്ലോക്ക് മെമ്പർ പി.ആർ. നാരായണൻ നായർ, പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, മരിയ സാജ് മാത്യു, ശോഭന വിജയകുമാർ, ശശികല .കെ.എസ് , പി.വി. പീറ്റർ, സി.ഡി.എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ്, വൈസ് ചെയർ പേഴ്സൺ സിമി ബാബു , യോഗ ട്രെയിനർ ഡോക്ടർ അമൃത .വി. ശശി. നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി ഡോക്ടർ അനുരാധ. വി.ആർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.