kothamangalam

കോതമംഗലം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഒരു കോടി ഫല വൃക്ഷത്തൈ പദ്ധതിയിലുൾപ്പെടുത്തി പിണ്ടിമന കൃഷിഭവനിൽ ടിഷ്യുകൾച്ചറൽ ഏത്തവാഴ, ഗ്രാഫ്റ്റ് ചെയ്ത മാവ്, കറി നാരകം, പേര തുടങ്ങിയ തൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. കൃഷിഭവനിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സിബി പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. എം അലിയാർ, വിത്സൻ കെ ജോൺ, ലത ഷാജി, ലാലി ജോയി, സണ്ണി വേളൂക്കര, രാധാ മോഹനൻ,ആദിലയുസഫ്, ഹരിപ്രിയ, കർഷക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.