
പള്ളുരുത്തി: ഇടക്കൊച്ചി അക്വിനാസ് കോളേജിൽ സാമൂഹ്യ പ്രതിബദ്ധത സമിതിയും അലുമിനി അസോസിയേഷനും എൻ.എസ്. എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മൃത്യുഞ്ജയ എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഡ്രൈവർമാർക്കുമായി ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് വർക്ക്ഷോപ്പ് നടത്തി. സി. പി.ആർ അടക്കമുള്ള എല്ലാ പ്രഥമ ശുശ്രൂഷ മാർഗങ്ങളിൽ പരിശീലനം നൽകിയത് കലൂർ അക്വാലിയോ ഡൈവ് സെന്റർ നിന്നുള്ള ഡെലീഷിന്റെ നേതൃത്വത്തിലെ വിദഗ്ധരുടെ ടീമാണ്. കൗൺസിലർ ജീജ ടെൻസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ജോസഫ്ജസ്റ്റിൻ റിബല്ലോ,കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ സീറ്റ പോൾ എന്നിവർ സംബന്ധിച്ചു.