foodball

ആലുവ: റവന്യൂ ജില്ലാ സ്കൂൾ ഫുട്‌ബാൾ മത്സരങ്ങൾ തുടങ്ങി. ഇന്നലെ നടന്ന സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ എറണാകുളം കോതമംഗലം സബ് ജില്ലകൾ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് ഫൈനൽ മത്സരം നടക്കും. വിവിധ കാറ്റഗറിയിലുള്ള പെൺകുട്ടികളുടെ ഫുട്ബാൾ മത്സരങ്ങളും ഇന്ന് നടക്കും. 26ന് ജൂനിയർ വിഭാഗം മത്സരങ്ങളോടെ സമാപിക്കും. 14 സബ് ജില്ലകളിൽ നിന്നും സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുമാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മുൻ ഇന്റർനാഷണൽ ഫുട്‌ബോൾ താരം എം.എം. ജേക്കബ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പി.എൻ. സോമൻ, നെഗുൽ ബ്രൈറ്റ്, കെ.എ. റിബിൻ, കെ. ശ്രീകുമാർ, ഭഗത്ത് പളനി എന്നിവർ സംസാരിച്ചു. ആലുവ മുനിസിപ്പൽ സ്റ്റേഡിയം, സെന്റ് മേരിസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.