കാലടി: പാലോട്ട് ജയപ്രകാശ് രചിച്ച ആൽമരം സംസാരിക്കുന്നു എന്ന കഥാസമാഹാരംശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ പ്രകാശനം ചെയ്തു. മാണിക്കമംഗലം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റാണ് പുസ്തകം പുറത്തിറക്കുന്നതിന് മുൻകൈ എടുത്തത്. മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളി വികാരി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ജയൻ. എൻ. ശങ്കരൻ പുസ്തക പരിചയം നടത്തി. എൻ. എസ്. എസ്. ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ എ. എൻ. വിപിനെന്ദ്രകുമാർ, പ്രിൻസിപ്പൽ ശ്രേയസ്. ജി. പി., മാണിക്കമംഗലം കരയോഗം പ്രസിഡന്റ്‌ രാജൻ. ബി. മേനോൻ, തോട്ടകം കരയോഗം പ്രസിഡന്റ്‌ സലീഷ് ചെമ്മണ്ടൂർ, എന്നിവർ സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ പി. രഘു, ഗൈഡ് ക്യാപ്റ്റൻ സരിത വി എന്നിവർ പുസ്തക പ്രസിദ്ധീകരണത്തിനും പ്രകാശന ചടങ്ങുകൾക്കും നേതൃത്വം നൽകി.