kothamangalam

കോതമംഗലം: ചെറുവട്ടൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചെറുവട്ടൂരിൽ ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. ആന്റണി ജോൺ എം.എൽ.എ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ്, കോതമംഗലം സി.ഐ. അനീഷ് ജോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന വിനയൻ, പ്രിൻസിപ്പാൾ നയനദാസ് ,ഹെഡ്മിസ്ട്രസ് ഷീല, പി.ടി .എ പ്രസിഡന്റ് അബു വട്ടപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.