മൂവാറ്റുപുഴ: വടക്കൻ മാറാടി മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ 120-ാം ഓർമ്മപെരുന്നാൾ നാളെ മുതൽ 30 വരെ സമുചിതമായി ആഘോഷിക്കും. ശിലാസ്ഥാപന പെരുന്നാളും വിശുദ്ധന്റ ഓർമ്മ പെരുന്നാളും സുവിശേഷ യോഗവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് വികാരി ഫാ. കുര്യാക്കോസ് പുതുശേരി, ട്രസ്റ്റിമാരായ ജേക്കബ്.എം. ജോൺ, ഡേവിഡ് ചെറിയാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23ന് രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥന, എട്ടിന് ഫാ. കുര്യാക്കോസ് പുതുശേരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, പത്തിന് പെരുന്നാൾ കൊടിയേറ്റ്. 26ന് രാവിലെ 6.30ന് പ്രാർഥന, 7ന് ഗാനശുശ്രൂഷ, 27ന് രാവിലെ 7ന് പ്രഭാത പ്രാർത്ഥന. 28 ന് രാവിലെ ഏഴുമുതൽ പ്രഭാത പ്രാർത്ഥന, വിശുദ്ധ കുർബാന. 29 ന് രാവിലെ 7ന് പ്രഭാത പ്രാർത്ഥന, തുടർന്ന് ഫാ. അമൽ കുഴികണ്ടത്തിൽ നേതൃത്വത്തിൽ വിശുദ്ധ കുർബാന, 30 ന് രാവിലെ 7.30ന് പ്രഭാതപ്രാർത്ഥന, 8. 30ന് ഫാ. വർഗീസ് മൈക്കുളങ്ങരയുടെ പ്രധാന കാർമികത്വത്തിൽ കുർബാന, തുടർന്ന് ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് പേടകത്തിൽ നിന്ന് പുറത്തെടുക്കൽ, രാവിലെ 10ന് ചികിത്സ ധനസഹായ വിതരണവും പെൻഷൻ വിതരണവും. ശേഷം മണിത്തോട്ടത്തിൽ വർക്കി-സാറ, ജോബ് പൊറ്റാസ്, ഒറമഠത്തിൽ ഒ.ടി. ജോസഫ്, പി.പി. പൈലി പൂമറ്റത്തിൽ, ഒറമഠത്തിൽ അന്നമ്മ കുര്യാക്കോസ് എൻഡോവ്മെന്റ് വിതരണം, വനിതാസമാജം സഹായ വിതരണം തുടങ്ങിയവ നടക്കും. 10.30 ന് തിരുശേഷിപ്പ് വണക്കം ,പ്രദക്ഷിണം, 12ന് ആശിർവാദം, നേർച്ചസദ്യ, 2ന് കൊടിയിറക്ക്. കമ്മിറ്റി അംഗങ്ങളായ സാജു. കെ.സി., വർഗീസ് വി.യു, ചെറിയാൻ ടി.സി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.