pp-

കുറുപ്പംപടി : മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ ക്ഷീര കർഷക ഗുണഭോക്താക്കൾക്കുള്ള കന്നുകുട്ടി പരിപാലന പദ്ധതി ആരംഭിച്ചു. 6 മാസം വരെ പ്രായമുള്ള പശു കിടാക്കൾക്ക് സബ്സിഡി നിരക്കിൽ കാലിതീറ്റ നൽകുന്ന പദ്ധതിയാണിത്. മുടക്കുഴ പഞ്ചായത്ത് പ്രസിസന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ ജോസ് .എ. പോൾ, പഞ്ചായത്തംഗം രജിത ജയ്മോൻ , വെറ്റിനറി സർജൻ ഡോ. അനിൽ, ലൈവ് സ്റ്റോക്ക് ഇൻസ്പക്ടർ സന്തോഷ് എന്നിവർ പ്രസംഗിച്ചു.