തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ അജൈവ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കാൻ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമാവും, രാവിലെ പത്തിന് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ കളക്ടർ ഡോ.രേണുരാജ് ഫ്‌ളാഗ് ഓഫ് ചെയ്യും, മുൻസിപ്പൽ ചെയർപേഴ്സ്ൻ അജിത തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. വൈസ്.ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി,സ്ഥിരം സമിതി അംഗങ്ങളായ സ്മിത സണ്ണി,സുനീറ ഫിറോസ്,റാഷിദ് ഉളളംപളളി,സോമി റെജി,നൗഷാദ് പല്ലച്ചി.മുൻസിപ്പൽ സെക്രട്ടറി ബി.അനിൽകുമാർ എന്നിവർ പങ്കെടുക്കും. ഹരിതകർമ്മസേനയുടെയും കുടുംബശ്രീ, തൃക്കാക്കര ഭാരത് മാതാകോളേജിലെ എം.എസ്.ഡബ്യു വിഭാഗത്തിലെ അറുന്നൂറോളം വിദ്യാർത്ഥികളുടെയും നേതൃത്വത്തിലാണ് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ക്യു.ആർ കോഡുകൾ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കും. ഓരോ ക്യു.ആർ കോഡ് പതിപ്പിക്കുന്നതിനും. ഇതിനായി 30,000 ക്യു.ആർ കോഡുകൾ തൃക്കാക്കരയിൽ തയ്യാറാക്കും. തൃക്കാക്കരയിലെ എല്ലാവീടുകളും പദ്ധതിയുടെ ഭാഗമാക്കുമെന്ന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ റാഷിദ് ഉളളംപളളി പറഞ്ഞു.
# ഹെല്പ് ഡെസ്ക് സജ്ജം
തൃക്കാക്കരയിൽ സ്മാർട്ട് ഗാർബേജ് ആപ്പ് സംവിധാനം നിലവിൽ വരുന്നതിന്റെ ഭാഗമായി ഹെല്പ് ഡെസ്ക് സജ്ജം.7561069261.8848759539 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്ക് സംശയങ്ങൾക്ക് വിളിക്കാവുന്നതാണ്.