പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കനാലുകളും നവീകരിക്കുന്ന ജോലികൾക്ക് തുടക്കമായി. പെരിയാർ വാലി കനാൽ കൂടാതെ മൈനർ ഇറിഗേഷന്റെ മങ്കുഴി, ചേരാനല്ലൂർ, കപ്രിക്കാട് ഇറിഗേഷൻ കനാലുകളും നവീകരിക്കും. 29.86 കിലോമീറ്ററോളം നീളമുള്ള നാലുകളാണ് നവീകരിക്കുന്നത്. ഐമുറി പതിമൂന്നാം വാർഡിൽ കനാൽ നവീകരണം പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി അജിത് കുമാർ, മുൻ മെമ്പർ ഫെജിൻ പോൾ, കെ.പി വർഗീസ്, പ്രദീപ്, ചിഞ്ചു ഹരിഹരൻ, മേരി കുര്യാക്കോസ്, ഗ്രേസി വർഗീസ്, സത്യജൻ, എൻ.എം തോമസ് , വിജയൻ എന്നിവർ പങ്കെടുത്തു.