
പെരുമ്പാവൂർ: അറയ്ക്കപ്പടി മംഗലത്തെ റോഡ് ബി.എം.ബി.സി. നിലവാരത്തിൽ ടാർ ചെയ്യണമെന്നും പെരുമാനികനാൽ പാലം പുതുക്കി പണിയണമെന്നും ആവശ്യപെട്ട് പൊതുമരാമത്ത് മന്ത്രിയ്ക്ക് നിവേദനം നൽകാൻ ജനകീയ ഒപ്പ് ശേഖരണം നടത്തി. എൽദോ മോസസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.എൻ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.എൻ.ഷാജി, വി.എച്ച്. മുഹമ്മദ് , ടി.എം.കുരിയാക്കോസ്, എൽ.വി കുരിയാക്കോസ്, ബാബു പെരുമാനി, സിദ്ധിക് , കെ.ബി. മിഥുൻ, എബ്രാഹം, കെ.യു.ഭാസ്‌ക്കരൻ , വി.പി ബേബി എന്നിവർ സംസാരിച്ചു.