പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന ദുഷ്പ്രചരണങ്ങൾക്കതിരെയും പഞ്ചായത്തിലെ വികസന പദ്ധതികൾക്കെതിരെ നിലകൊള്ളുന്ന പ്രസിഡന്റിന്റെ നിലപാടിനെതിരെയും വാഴക്കുളം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറംപള്ളിയിൽ പ്രതിഷേധ യോഗം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ഷമീർ തുകലിൽ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി സെക്രട്ടറി ടി.എച്ച് അബ്ദുൽ ജബ്ബാർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷാജഹാൻ, ജില്ല പഞ്ചായത്തംഗം സനിത റഹിം, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ.എം ബഷീർ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ്, പഞ്ചായത്ത്
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എം അബ്ദുൽ അസീസ്, സുബൈറുദ്ദീൻ ചെന്താര, വിനിത ഷിജു,ഗ്രാമ പഞ്ചായത്തംഗങ്ങളായ അഷറഫ് ചീരേക്കാട്ടിൽ, തമ്പി കുര്യക്കോസ് , ഫൈസൽ മനയിൽ , സുധീർ മുച്ചേത്ത് , നൗഫി കരീം, സുഹറ കൊച്ചുണ്ണി, എം.എ. മുഹമ്മദ് കുഞ്ഞാമി, അഷറഫ്.ടി.മുഹമ്മദ്, സി.കെ സിറാജ്, കെ.എ നൗഷാദ്, സിദ്ധീഖ് മോളത്ത് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് അംഗങ്ങളായ ഷെ ജീന ഹൈദ്രോസ്, അഷറഫ് ചീരേക്കാട്ടിൽ എന്നിവരെ സി.പി. ഐ അംഗങ്ങൾ കയ്യേറ്റംചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.