കൊച്ചി: ലഹരിക്കെതിരെ യു.ഡി.എഫ് നടത്തുന്ന പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് എറണാകുളം ടൗൺ ഹാളിൽ നടക്കും. നേതാക്കൾക്ക് പുറമെ സാംസ്കാരിക,​ സാഹിത്യ പ്രവർത്തകരും വിദ്യാർത്ഥികളും പ്രചാരണത്തിൽ പങ്കാളികളാകും. നിയോജക മണ്ഡലം, മണ്ഡലം തലങ്ങളിൽ സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും.