പള്ളുരുത്തി: ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേരിൽ 24 ഏക്കർ തണ്ണീർത്ടംത നികത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ഇടക്കൊച്ചി വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ മണ്ഡലം സെക്രട്ടറി എ.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി.മണിലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.വി.ചന്ദ്രബോസ്, എൻ.ഇ.അലക്സാണ്ടർ, കെ.സുരേഷ്. കൗൺസിലർ സി.എൻ.രഞ്ജിത്ത് മാസ്റ്റർ, എൻ.എ.ജനമേജയൻ എന്നിവർ സംസാരിച്ചു.