
പറവൂർ: ഏഴിക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ സ്വന്തം പാഠശേഖരത്തിൽ പൊക്കാളി നൂറുമേനി വിളയിച്ച് വിദ്യാർത്ഥികൾ. തനത് ശൈലിയിൽ പൊക്കാളി കൃഷിയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി എഴിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സ്കൂൾ വികസന സമിതിയും പി.ടി.എയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊയ്ത്തുത്സവം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്അംഗം ഷാരോൺ പനക്കൽ, എഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റ്, പ്രിൻസിപ്പാൾ പി. സുനിത, ജെൻസി തോമസ്, സി.എം. രാജഗോപാൽ, രിത മോഹൻ, അനീഷ് ജയം തുടങ്ങിയവർ പങ്കെടുത്തു.