o-u-muhama

പറവൂർ: സൈനികനായിരിക്കെ 1995ൽ വീരമൃത്യുവരിച്ച ഒ.യു. മുഹമ്മദിനെ അനുസ്മരിച്ചു. ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളും കെടാമംഗലം സൗഹൃദ കൂട്ടായ്മയുടേയും സംയുക്തമാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഏഴിക്കര സ്കൂളിലെ മുഹമ്മദ് സ്മൃതി കുടീരത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പുഷ്പ്പാർച്ചന നടത്തി. പി.ടി.എ പ്രസിഡന്റ് ആന്റണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസെന്റ്, ജില്ലാപഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, സി.എം. രാജഗോപാൽ, ജെൻസി തോമസ്, പ്രിൻസിപ്പൾ പി. സുനിത, ഹെഡ്മിസ്ട്രസ് അനില സല, സൗഹൃദ കൂട്ടായ്മ പ്രവർത്തകരായ വിനോദ് കെടാമംഗലം, എം.ബി. പ്രസാദ്, പി.യു. ബിജു, ഒ.യു. ഖാലിദ്, സി.കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.