logo

കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലം രണ്ടാമത് പഞ്ചായത്ത്തല അദാലത്ത് "ജനസഭ" നവംബർ 26ന് ഐക്കരനാട് പഞ്ചായത്തിലെ കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പ്രഥമസഭ തിരുവാണിയൂരിലായിരുന്നു നടന്നത്. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായുള്ളവർ 22 മുതൽ നവംബർ 6 വരെ പരാതികൾ ഐക്കരനാട് പഞ്ചായത്ത് ഓഫീസ്, കോലഞ്ചേരി എം.എൽ.എ ഓഫീസ്, ഐക്കരനാട് സർവ്വീസ് സഹകരണ ബാങ്ക് കടമ​റ്റം ബ്രാഞ്ച് ഓഫീസ്, പഴന്തോട്ടം അങ്കണവാടി, പാങ്കോട് മിൽമ, ഐക്കരനാട് സർവ്വീസ് സഹകരണ ബാങ്ക് കടയിരുപ്പ് ശാഖ എന്നിവിടങ്ങളിൽ നൽകാവുന്നതാണ്. പരാതിയുമായി വരുന്നവർ അനുബന്ധ രേഖകളും സമർപ്പിക്കണം. പൊതുമരാമത്ത്, പഞ്ചായത്ത്, വാട്ടർ അതോറിട്ടി, ദേശീയപാത അതോറിട്ടി, വിദ്യാഭ്യാസം, വൈദ്യുതി, പൊലീസ്, റവന്യൂ, സിവിൽ സപ്ലൈസ്, ആരോഗ്യം, പെരിയാർവാലി, ജലസേചനം, ലൈഫ് മിഷൻ, മലിനീകരണം, പട്ടികജാതി, കൃഷി, വ്യവസായം തുടങ്ങിയ വകുപ്പുകളും കേരള ലീഗൽ സർവീസ് അതോറി​റ്റിയും വനിത കമ്മീഷനും അദാലത്തിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 - 2998788