
പറവൂർ: സി.പി.ഐ പറവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കമലാസദാനന്ദൻ, എസ്. ശ്രീകുമാരി, ഡിവിൻ കെ. ദിനകരൻ, കെ.ബി. അറുമുഖൻ, മീന സൂരേഷ്, എം.ആർ. ശോഭനൻ, എം.എ. സിറാജ്, എം.ടി. സുനിൽകുമാർ, ടി.കെ. കുഞ്ഞപ്പൻ, മിഥുൻ ജോർജ് എന്നിവർ സംസാരിച്ചു.