മട്ടാഞ്ചേരി:കൊച്ചി നഗരസഭ പത്താം ഡിവിഷൻ കരുവേലിപ്പടിയിലെ കൊതുക നിവാരണ പ്രവർത്തനങ്ങൾക്ക് തുടക്കം. ഇതിന്റെ ഭാഗമായി കൊതുകുകളുടെ പ്രധാന ഉറവിടമായ സെപ്റ്റിക് ടാങ്കിൽ നിന്ന് വരുന്ന എയർ വെന്റ് പൈപ്പുകൾക്കു നെറ്റ് കവർ ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടു. പത്താം ഡിവിഷനിലെ വീടുകൾ, സ്ഥാപനങ്ങൾ, ആശുപ്രതികൾ ഉൾപ്പെടെയുള്ളവയിലെ എയർ വെന്റ് പൈപ്പുകളിൽ വല കെട്ടുന്ന പദ്ധതിക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. നിലവിൽ 2500 നെറ്റുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് . ആറുപേരടങ്ങുന്ന കോർപ്പറേഷൻ ജീവനക്കാർ അഞ്ചുദിവസംകൊണ്ട് പൂർത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.