
വൈപ്പിൻ: എടവനക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ദ്വിദിന സൗജന്യ ക്യാൻസർരോഗ നിർണയ സൗജന്യ ക്യാമ്പ് ഡോ.എം.കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ വൈപ്പിൻ ഐലൻഡിന്റെയും, ക്യാൻക്യൂർ ഫൗണ്ടേഷന്റെയും, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബാങ്ക് പ്രസിഡന്റ് ടി.എ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എടവനക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഇഖ്ബാൽ, ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി.പി. സാബു, റോട്ടറി ക്ലബ് പ്രസിഡന്റ് പി.എസ് മനോജ്, കെ.ജെ.ആൽബി, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ബിനു കാവുങ്കൽ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ശനിയാഴ്ച സമാപിക്കും.